Thodupuzha

പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നു

തൊടുപുഴ: താലൂക്കില്‍ വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, അറക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളിലെ ജില്ലാ പ്ലാനിങ് കമ്മിറ്റി അനുമതി നല്‍കിയ വികസന പദ്ധതികള്‍ വനംവകുപ്പിന്റെ നിയന്ത്രണം മൂലം നടപ്പാക്കാതെ തുക ലാപ്‌സാകുന്നു. ഇതുമൂലം പട്ടികവര്‍ഗ സങ്കേതങ്ങളിലെ അടിസ്ഥാന വികസന പദ്ധതികളാണ് നിലയ്ക്കുന്നതെന്ന് പട്ടയ ഇതര അവകാശ സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. വനംവകുപ്പിന്റെ ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിവേദനം വനം, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാര്‍, ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ക്ക് നല്‍കി. വനംവകുപ്പിന്റെ ഇതുപോലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെയും സമീപിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികളായ കെ.കെ.സോമന്‍, കെ.ബി.ശങ്കരന്‍, പി.വി.വിജയന്‍ എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!