Thodupuzha

ആരോഗ്യപ്രവർത്തകർക്ക് നേരെ കയ്യേറ്റം പ്രതിഷേധവുമായി കെജിഎൻഎ

തൊടുപുഴ: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ശനിയാഴ്ച രാത്രി പതിനൊന്നിന് ജോലി ജോലി ചെയ്തുകൊണ്ടിരുന്ന വനിതാ ജീവനക്കാരെ അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ കേരള ഗവ നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

ആശുപത്രിയിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച തങ്കമണി സ്വദേശി ടോണി മണ്ണാൻതണിയിൽ എന്നായാൾക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കെജിഎൻഎ ആവശ്യപ്പെട്ടു. കോവിഡ് മഹാമാരിയുടെ സമയത്ത് സ്വന്തം ജീവൻ പണയം വെച്ച് നിസ്വാർത്ഥമായ സേവനം സംഘടിപ്പിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല എന്നും ഇവർ പറഞ്ഞു.

ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഇടുക്കി ജില്ലാ പോലീസ് മേധാവിക്കടകം കെജിഎൻഎ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്

Related Articles

Back to top button
error: Content is protected !!