Thodupuzha

ശമ്പള പരിഷ്‌കരണം: കെ.എസ്.ആര്‍.റ്റി.സി ജീവനക്കാര്‍ ധര്‍ണ്ണ നടത്തി 

തൊടുപുഴ:ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച്‌ കെ.എസ്.ആര്‍.റ്റി.സി ജീവനക്കാര്‍ തൊടുപുഴ ഡിപ്പോയുടെ മുന്നില്‍ ധര്‍ണ്ണ നടത്തി.കെ എസ് ആര്‍ റ്റി സി.വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ എം.എന്‍ അനില്‍ ഉദ്ഘാടനം ചെയ്തു.

വി.എസ് ബഷീര്‍ അദ്ധ്യക്ഷനായി.ശമ്പള പരിഷ്‌കരണം ഉടനടി നടപ്പിലാക്കുക, കെ.എസ്.ആര്‍.റ്റി .സി ജീവനക്കാരോട് സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജീവനക്കാര്‍ സമരം നടത്തിയത് യോഗത്തില്‍ എന്‍.ജി മഹേഷ്, പി.ആര്‍ വിനോദ്, ഷൈരജ്, തോമസ് വര്‍ഗ്ഗീസ്, വി.കെ സജന്‍, വി.എസ് ഷിബു കുമാര്‍ , സി.എ ഷഫീക്ക്, ഷാഹുല്‍ ഹമീദ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!