Moolammattam

മൂലമറ്റം സെൻറ് ജോർജിൽ ലീപ് പ്രോജക്ട് ഉദ്ഘാടനം ചെയ്തു

മൂലമറ്റം: സെൻറ് ജോർജ് യു.പി.സ്കൂളും കുറവിലങ്ങാട് ദേവമാതാ കോളജും സംയുക്തമായി നടപ്പാക്കുന്ന സൗജന്യ ഭാഷ ശാക്തീകരണ പ്രോൽസാഹന സംരംഭമായ ലീപ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

മാനേജർ ഫാ. കുര്യൻ കാലായിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്.വിനോദ് പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. കെ.വി.രാജു, ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് , ഡോ. സിസ്റ്റർ ആൻ പോൾ, ഫ്രാൻസീസ്  കരിമ്പാനി , മേഴ്സി ജോസ് തര്യൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ റോയ്.ജെ.കല്ലറങ്ങാട്ട് , ജെയ്സൺ സെബാസ്റ്റ്യൻ , സ്വാതി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. നിരവധി സംസ്ഥാന പ്രസംഗ മത്സരങ്ങളിൽ ജേതാവായ നാലാം ക്ലാസ് വിദ്യാർഥിനി സേറ സിജു, പ്ലസ്ടുവിന് ഫുൾ മാർക്ക് നേടിയ പൂർവ വിദ്യാർഥികളായ ടെസ ജോ , സ്വാതി രവീന്ദ്രൻ, ഗുരുശ്രേഷ്ഠ പുരസ്കാരം നേടിയ റോയ്.ജെ ‘കല്ലറങ്ങാട്ട് എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു.

Related Articles

Back to top button
error: Content is protected !!