Thodupuzha

തൊടുപുഴ മര്‍ച്ചന്റ്‌സ് യൂത്ത് വിങ്  മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു

തൊടുപുഴ: മര്‍ച്ചന്റ്‌സ് യൂത്ത് വിങിന്റെ നേതൃത്വത്തില്‍ വ്യാപാര ദിനത്തോട് അനുബന്ധിച്ച് തൊടുപുഴയിലെ മുതിര്‍ന്ന വ്യാപാരികളായ സി.ജെ ജയിംസ് (മരീന എന്റര്‍പ്രൈസസ്) കെ.വിജയന്‍ (ജനത ട്രേഡിങ് കമ്പനി) അബ്ദുള്ള ഇ.കെ (എടയക്കാട്ട് ബസ്മതി) എന്നിവരെ ആദരിച്ചു. തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി രാജു തരണിയില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് പ്രസിഡന്റ് താജു എം.ബി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് വി.എ ജമാല്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് വിങ് ജനറല്‍ സെക്രട്ടറി രമേഷ് പി.കെ, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നാസര്‍ സൈര, ട്രഷറര്‍ പി.ജി രാമചന്ദ്രന്‍, ജില്ലാ സെക്രട്ടറി ആര്‍. രമേഷ്, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സാലി എസ്.മുഹമ്മദ്, യൂത്ത് വിങ് മുന്‍ പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, ട്രഷറര്‍ മനു തോമസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!