Thodupuzha

തൊടുപുഴയില്‍ മധ്യവയ്‌സക്കനെ മരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴ: തൊടുപുഴയില്‍ റോഡരുകിലെ കുറ്റിക്കാട്ടില്‍ മധ്യവയ്ക്കനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടവെട്ടി ചെരിഞ്ചോട്ടില്‍ ജബ്ബാറിനെയാണ് (61) മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ എട്ടോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് സമീപത്തുള്ള ലോഡ്ജിനോട് ചേര്‍ന്ന കുറ്റിക്കാട്ടിലാണ് ജബ്ബാറിന്റെ മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ട്. വീണുകിടന്നപ്പോള്‍ ക്ഷുദ്ര ജീവികളുടെ കടിയേറ്റതാണോ എന്നും സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഭാര്യ: ലൈല മക്കള്‍: നവാസ്, അനൂപ്.

Related Articles

Back to top button
error: Content is protected !!