Thodupuzha

ന്യൂ​​​ന​​​പ​​​ക്ഷ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം

എ​​​പി​​​ജെ അ​​​ബ്ദു​​​ൾ ക​​​ലാം സ്കോ​​​ള​​​ർ​​​ഷി​​​പ്പ്

സ​​​ർ​​​ക്കാ​​​ർ/ എ​​​യ്ഡ​​​ഡ്/ സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്നി​​​ക്കു​​​ക​​​ളി​​​ൽ മൂ​​​ന്നു വ​​​ർ​​​ഷ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന​​​, സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന മു​​​സ്‌​​ലിം, ക്രി​​​സ്ത്യ​​​ൻ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ എ​​​പി​​​ജെ അ​​​ബ്ദു​​​ൾ ക​​​ലാം സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം.

 

ഒ​​​രു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് 6,000 രൂ​​​പ​​​യാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്. സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്നി​​​ക്കു​​​ക​​​ളി​​​ൽ മെ​​​റി​​​റ്റ് സീ​​​റ്റി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കും. ബി​​​പി​​​എ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ലെ എ​​​ട്ട ു ല​​​ക്ഷം രൂ​​​പവ​​​രെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള നോ​​​ൺ ക്രീ​​​മി​​​ല​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​നും അ​​​പേ​​​ക്ഷി​​​ക്കാം.

 

ര​​​ണ്ടാം വ​​​ർ​​​ഷ​​​ക്കാ​​​രേ​​​യും മൂ​​​ന്നാം വ​​​ർ​​​ഷ​​​ക്കാ​​​രെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും. ഒ​​​റ്റ​​​ത്ത​​​വ​​​ണ മാ​​​ത്ര​​​മേ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കൂ. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ച്ച് ല​​​ഭി​​​ച്ച​​​വ​​​ർ ഈ ​​​വ​​​ർ​​​ഷം അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട. 30% സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​സാ​​​ൽ​​​കൃ​​​ത ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. www.minoritywelfare .kerala.gov.in ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഫീ ​​​റീ ​ഇം​​​ബേ​​​ഴ്സ്മെ​​​ന്‍റ്

സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സ്വ​​​കാ​​​ര്യ ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ദാ​​​രി​​​ദ്ര്യ രേ​​​ഖ​​​യ്ക്കു താ​​​ഴെ​​​യു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ഫീ ​​​റീ ​ഇം​​​ബേ​​​ഴ്സ്മെ​​​ന്‍റ് ന​​​ൽ​​​കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

 

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ മു​​​സ്‌​​ലിം, ക്രി​​​സ്ത്യ​​​ൻ മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സി​​​ന് 10,000 രൂ​​​പ​​​യും ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ കോ​​​ഴ്സി​​​ന് 20,000 രൂ​​​പ​​​യു​​​മാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ് തു​​​ക. ബി​​​പി​​​എ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ലെ എ​​​ട്ടു ല​​​ക്ഷം രൂ​​​പവ​​​രെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള എ​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും.

 

10% സ്കോ​​​ള​​​ർ​​​ഷി​​​പ് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തു കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​സാ​​​ൽ​​​കൃ​​​ത ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ര​​​ണ്ടാം വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പു​​​തു​​​താ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. www.minoritywelfare.kerala.gov.in ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712300524.

 

മ​​​ദ​​​ർ​​​തെ​​​രേ​​​സ സ്കോ​​​ള​​​ർ​​​ഷി​​പ്പ്

സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ/ എ​​​യ്ഡ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ന​​​ഴ്സിം​​​ഗ് ഡി​​​പ്ലോ​​​മ/ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ദാ​​​രി​​​ദ്ര്യ​​​രേ​​​ഖ​​​ക്ക് താ​​​ഴെ​​​യു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മ​​​ദ​​​ർ​​​തെ​​​രേ​​​സ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​തി​​​ന് സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

 

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ മു​​​സ്‌​​ലിം, ക്രി​​​സ്ത്യ​​​ൻ മ​​​ത​​​വി​​​ഭാ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 15,000 രൂ​​​പ​​​യാ​​​ണു സ്കോ​​​ള​​​ർ​​​ഷി​​​പ്പ്. സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കൃ​​​ത സെ​​​ൽ​​​ഫ് ഫി​​​നാ​​​ൻസിം​​​ഗ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ൽ മെ​​​റി​​​റ്റ് സീ​​​റ്റി​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. സ്റ്റേ​​​റ്റ് മെ​​​രി​​​റ്റ് ക്വോ​​​ട്ട​​​യി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​തെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യോ സ്ഥാ​​​പ​​​ന​​​മേ​​​ധാ​​​വി​​​യു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റോ ഹാ​​​ജ​​​രാ​​​ക്ക​​​ണം.

 

പ്ല​​​സ് ടു ​​​പ​​​രീ​​​ക്ഷ​​​യി​​​ൽ 45% മാ​​​ർ​​​ക്ക് നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. ബി​​​പി​​​എ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ എ​​​ട്ട് ല​​​ക്ഷം രൂ​​​പ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള എ​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും. കോ​​​ഴ്സ് ആ​​​രം​​​ഭി​​​ച്ച​​​വ​​​ർ​​​ക്കും/ ര​​​ണ്ടാം വ​​​ർ​​​ഷം പ​​​ഠി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​റ്റ​​​ത്ത​​​വ​​​ണ മാ​​​ത്ര​​​മേ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ല​​​ഭി​​​ക്കൂ. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ച്ച് ല​​​ഭി​​​ച്ച​​​വ​​​ർ വീ​​​ണ്ടും അ​​​പേ​​​ക്ഷ​​​ിക്കേ​​​ണ്ട​​​തി​​​ല്ല. 50% പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ ഇ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം അ​​​ർ​​​ഹ​​​രാ​​​യ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്കും സ്കോ​​​ള​​​ർ​​​ഷി​​​പ് ന​​​ൽ​​​കും.

 

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ്. അ​​​പേ​​​ക്ഷ​​​കർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​സാ​​​ൽ​​​കൃ​​​ത ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. www.minoritywelfare. kerala.gov.in മു​​​ഖേ​​​ന അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക:് 04712300524.

 

ചാ​​​ർ​​​ട്ടേ​​​ർ​​​ഡ് അ​​​ക്കൗ​​​ണ്ട്സ്/ കോ​​​സ്റ്റ് ആ​​​ൻ​​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​ക്കൗ​​​ണ്ട്സ്/ ക​​​മ്പ​​​നി സെ​​​ക്ര​​​ട്ട​​​റി​​​ഷി​​​പ്പ് കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ദാ​​​രി​​​ദ്ര്യ രേ​​​ഖ​​​യ്ക്ക് താ​​​ഴെ​​​യു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ജ​​​ന​​​സം​​​ഖ്യാ​​​നു​​​പാ​​​തി​​​ക​​​മാ​​​യി സ്കോ​​​ള​​​ർ​​​ഷി​​​പ് ന​​​ൽ​​​കു​​​ന്ന​​​തി​​​ന് കേ​​​ര​​​ള സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

 

കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ഠി​​​ക്കു​​​ന്ന സ്ഥി​​​ര​​​താ​​​മ​​​സ​​​ക്കാ​​​രാ​​​യ മു​​​സ്‌​​ലിം, ക്രി​​​സ്ത്യ​​​ൻ മ​​​ത​ വി​​​ഭാ​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട എ​​​ട്ട് ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ അ​​​വ​​​സാ​​​ന വ​​​ർ​​​ഷ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന. ബി​​​പി​​​എ​​​ൽ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ മാ​​​ത്ര​​​മേ ന്യൂ​​​ന​​​പ​​​ക്ഷ മ​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ലെ എ​​​ട്ടു ല​​​ക്ഷം രൂ​​​പ വ​​​രെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​രെ പ​​​രി​​​ഗ​​​ണി​​​ക്കൂ.

 

പ്ല​​​സ് ടു/ ​​​ഡി​​​ഗ്രി​​​ക്ക് 60% മാ​​​ർ​​​ക്ക് നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ​​​യും മാ​​​ർ​​​ക്കി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ബി​​​പി​​​എ​​​ൽ വി​​​ഭാ​​​ഗ​​​ക്കാ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും റേ​​​ഷ​​​ൻ കാ​​​ർ​​​ഡി​​​ന്‍റെ പ​​​ക​​​ർ​​​പ്പ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. 30% സ്കോ​​​ള​​​ർ​​​ഷി​​​പ് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

 

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് കു​​​ടും​​​ബ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഫൗ​​​ണ്ടേ​​​ഷ​​​ൻ, ഇ​​​ന്‍റ​​​ർ​​​മീ​​​ഡി​​​യ​​​റ്റ് ഫൈ​​​ന​​​ൽ എ​​​ന്നി​​​വ​​​യ്ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ് തു​​​ക ല​​​ഭി​​​ച്ച​​​വ​​​ർ അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ല. 15,000 രൂ​​​പ​​​യാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് തു​​​ക. അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് ഏ​​​തെ​​​ങ്കി​​​ലും ദേ​​​ശ​​​സാ​​​ൽ​​​കൃ​​​ത ബാ​​​ങ്കി​​​ൽ സ്വ​​​ന്തം പേ​​​രി​​​ൽ അ​​​ക്കൗ​​​ണ്ട് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. www.minoritywelfare.kerala.gov.in ലൂ​​​ടെ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. കൂ​​​ടു​​​തൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712300524.

Related Articles

Back to top button
error: Content is protected !!