Moolammattam

മൂലമറ്റം കെ.എസ്.ആർ.റ്റി.സി.ബസ്സുകൾ ട്രിപ്പ് മുടക്കുന്നത് യാത്രക്കാരെ വലക്കുന്നു

മൂലമറ്റം:കെ.എസ്.ആർ.റ്റി.സി.ബസ്സുകൾ ട്രിപ്പ് മുടക്കുന്നത് യാത്രക്കാരെ വലക്കുന്നു.തൊടുപുഴയിൽ നിന്ന് എത്തി വൈകുന്നേരം 4.45 മൂലമറ്റത്ത് നിന്ന് മണിയറൻ കുടിക്ക് പോകുന്ന ബസ്സും, തൊടുപുഴയിൽ നിന്ന് വന്ന് മൂലമറ്റത്ത് നിന്ന് വൈകിട്ട് 5.30ന് കട്ടപ്പനക്ക് പോകുന്ന ബസും മിക്ക ദിവസങ്ങളിലും സർവീസ് നടത്താത്തത് യാത്രക്കാരെ വലക്കുന്നു. ഇത് മൂലം ജോലി കഴിഞ്ഞ് വരുന്ന നിരവധി ഉദ്ദോഗസ്ഥൻമാരും, കൂലിപ്പണി കഴിഞ്ഞ് എത്തുന്ന തൊഴിലാളികളും കൂടാതെ മറ്റ് യാത്രക്കാരും ഏറെ ബുദ്ധിമുട്ടുകയാണ്. പ്രശ്നത്തിൽ ഉടനടി പരിഹാരം കണ്ട് യാത്രാക്ലേശം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!