Thodupuzha

നാഷണല്‍  ഇ- ലോക് അദാലത്ത് സെപ്റ്റംബര്‍ 11 ന്

തൊടുപുഴ: ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദേശപ്രകാരം മുട്ടം, പീരുമേട്, ഉടുമ്പഞ്ചോല, കട്ടപ്പന, ദേവികുളം എന്നീ കോടതി കേന്ദ്രങ്ങളില്‍ സെപ്റ്റംബര്‍ 11 ന് നാഷണല്‍ ഇ ലോക് അദാലത്ത് നടത്തും. പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍ സംബന്ധിച്ച പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി, വെള്ളക്കരം, മെയിന്റനന്‍സ് കേസുകള്‍ ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തിലേക്ക് നേരിട്ട് നല്‍കാം. വിവിധ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്ക് കേസുകള്‍, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതിയിലെ കേസുകള്‍, കുടുംബ കോടതിയിലുള്ള വിവാഹമോചന കേസുകള്‍ ഒഴികെയുള്ള കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍, സര്‍വീസ് സംബന്ധിച്ച കേസുകള്‍, സിവില്‍ കോടതികളില്‍ നിലവിലുള്ള കേസുകളും അദാലത്തില്‍ ഒത്തുതീര്‍പ്പാക്കാമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്ജുമായ മുഹമ്മദ് വസീം, ജില്ലാ ലീഗല്‍ സര്‍വീസസ് അതേറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദീന്‍ പി.എ എന്നിവര്‍ അറിയിച്ചു. പുതിയ പരാതികള്‍ 25 വരെ സ്വീകരിക്കും. ഫോണ്‍: 04862 255383.

Related Articles

Back to top button
error: Content is protected !!