Thodupuzha

നാഷണല്‍ ഹെല്‍ത്ത് വോളന്റിയേഴ്‌സ് ജില്ലാതല ക്യാമ്പ്

തൊടുപുഴ: നാഷണല്‍ ഹെല്‍ത്ത് വോളന്റിയേഴ്‌സ് ജില്ലാതല ക്യാമ്പ് ജില്ലാ കമ്മിറ്റി ഓഫിസില്‍ വെച്ച് നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ് അജി അധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച നാഷണല്‍ വൈസ് പ്രസിഡന്റ് എസ്. ജയസൂര്യന്‍ ഉദ്ഘാടനം ചെയ്തു. മധ്യമേഖല സംഘടന സെക്രട്ടറി

എല്‍. പത്മകുമാര്‍, ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വി.എന്‍. സുരേഷ്, സി. സന്തോഷ്‌കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ.കുമാര്‍, ജില്ലാ സെക്രട്ടറി അമ്പിളി അനില്‍ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന കോവിഡ് ബോധവത്കരണ ക്ലാസുകള്‍ ഡോ. ശ്രീജിത്ത്, ഡോ. വിവേക്, ഡോ. പ്രദീപ്ദാമോദരന്‍ എന്നിവര്‍ നയിച്ചു. ഐ.ടി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ചു ഹെല്‍ത്ത് വോളന്റിയര്‍ ജില്ലാ ഐ.ടി ഇന്‍ചാര്‍ജ് ഗോകുല്‍ ഗോപിനാഥ് വിശദികരിച്ചു. ജില്ലയിലെ 1722 വാര്‍ഡുകളിലും രണ്ടു പേരടങ്ങുന്ന ഹെല്‍ത്ത് വോളന്റിയര്‍മാരെ തീരുമാനിച്ച് കോവിഡ് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.

 

 

Related Articles

Back to top button
error: Content is protected !!