Moolammattam

പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

മൂലമറ്റം : മൂലമറ്റം ഇടാട് നിന്നും പതിപ്പള്ളി തെക്കുംഭാഗത്തിനുള്ള റോഡിൽ വരിക്കമാക്കൽ കടവിൽ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അറക്കുളം പഞ്ചായത്തിലെ ആദ്യകാല ഗ്രാമങ്ങളായ ഇടാട് പതിപ്പള്ളി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണ് കടുകനാൽ റോഡ്. 3 കിലോമീറ്റർ ഉള്ള ഈ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തി വരിക്കമാക്കൽ കടവിൽ പാലം നിർമിച്ചാൽ പ്രദേശത്തുള്ളവർക്ക് എളുപ്പത്തിൽ മറുകര എത്താൻ സാധിക്കും. നച്ചാർ തോടിന് ഇരുകരകളിലായി താമസിക്കുന്നവർക്ക് റോഡ് മാർഗം മറുകയിലെത്താൻ 15 കിലോമീറ്റർ യാത്ര ചെയ്യണം. എന്നാൽ ഈ റോഡ് പൂർത്തിയാക്കി പാലം നിർമിച്ചാൽ 3 കിലോമീറ്ററിൽ മറുകരയെത്താൻ സാധിക്കും. ബസ് സൗകര്യമില്ലാത്ത പതിപ്പള്ളി തെക്കുംഭാഗത്തുള്ളവർ ഇപ്പോൾ എടാട് ബസ് ഇറങ്ങി നച്ചാറിനു കുറുകെ കടന്നാണ് വീടുകളിൽ എത്തുന്നത്. പാലം ഇല്ലാത്തതിനാൽ തോട്ടിലൂടെ ഇറങ്ങിയാണ് മറുകര കടക്കുന്നത്. മലവെള്ളപ്പാച്ചിലുള്ള തോട്ടിലൂടെ മറുകര കടക്കുന്നത് ശ്രമകരമാണ്. അപകടസാധ്യത കൂടുതലായതിനാൽ ആളുകൾ കൂട്ടമായിയാണ്  മറുകര കടക്കുന്നത്. ഇതിനിടെ ഒട്ടേറെ പേർ തോട്ടിൽ അപകടത്തിൽ പെട്ടു പരുക്കേറ്റിട്ടുമുണ്ട്. തോടിനു മറുകര കടക്കാൻ ഒരു പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

ചിത്രം

വരിക്കമാക്കൽ തോട് മുറിച്ചു കടക്കുന്ന നാട്ടുകാർ

Related Articles

Back to top button
error: Content is protected !!