Thodupuzha

എന്‍.ജി.ഒ യൂണിയന്‍  ധര്‍ണ 15 ന്

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍.ജി.ഒ യൂണിയന്റെ നേതൃത്വത്തില്‍ 15 ന് ജില്ലയിലെ 56 കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, സംസ്ഥാന സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ ശക്തിപ്പെടുത്തുക, പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധന സമിതി റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന് യൂണിയന്‍ ജില്ലാ സെക്രട്ടറി എസ്. സുനില്‍കുമാറും പ്രസിഡന്റ് കെ.കെ പ്രസുഭകുമാറും അറിയിച്ചു.

Related Articles

Back to top button
error: Content is protected !!