Thodupuzha

തൊടുപുഴ സർവ്വീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു

തൊടുപുഴ : തൊടുപുഴ സർവ്വീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു. ബാങ്ക് ഹെഢാഫീസിനോടനുബന്ധിച്ച് ആരംഭിച്ച വിപണിയുടെ ഉദ്ഘാടനം തൊടുപുഴ നഗരസഭ വൈസ് ചെയർ പേഴ്സൺ ജെസി ജോണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ ശ്രീ.കെ.എം. ബാബു അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ കെ.സലിം കുമാർ, പി.പി. ജേക്കബ്, മിനി സുരേഷ് സെക്രട്ടറി പി.ജയശ്രീ അസിസ്റ്റന്റ് സെക്രട്ടറ പ്രഭാഷ് എന്നിവർ സംസാരിച്ചു. 11 ഇനങ്ങളാണ് സർക്കാർ സബ്സിഡിയോടു കൂടി മിതമായ നിരക്കിൽ വിതരണം ചെയ്യുന്നത്. റേഷൻ കാർഡുമായിട്ടാണ് ഉപഭോക്താക്കൾ വാങ്ങാൻ വരേണ്ടത്.

Related Articles

Back to top button
error: Content is protected !!