Thodupuzha

റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ഇന്ന് (ജൂലൈ 31) ആരംഭിച്ചു .

റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ഇന്ന് (ജൂലൈ 31) ആരംഭിച്ചു . ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂർത്തിയാകും.

 

15 ഇനം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റാണ് ഇത്തവണ വിതരണത്തിനായി തയാറാകുന്നത്. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭക്ഷ്യ സാധനങ്ങളുടെ ഗുണമേൻമ ഉറപ്പു വരുത്തുവാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

 

ഈ മാസം 31 മുതൽ ആഗസ്റ്റ് 2 വരെ മഞ്ഞകാർഡ് (എ.എ.വൈ) ഉടമകൾക്കും ആഗസ്റ്റ് 4 മുതൽ 7 വരെ പിങ്ക് കാർഡ് (പി.എച്ച്.എച്ച്) ഉടമകൾക്കും ആഗസ്റ്റ് 9 മുതൽ 12 വരെ നീല കാർഡ് (എൻ.പി.എസ്) ഉടമകൾക്കും ആഗസ്റ്റ് 13 മുതൽ 16 വരെ വെള്ള കാർഡ് (എ.പി.എൻ.എസ്) ഉടമകൾക്കും കിറ്റ് വിതരണം ചെയ്യും.

Related Articles

Back to top button
error: Content is protected !!