Thodupuzha

കോടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ കൈമാറി

തൊടുപുഴ: കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യത സുഗമമാക്കുക എന്ന ലക്ഷ്യത്തേടെ കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ടറിയുമായി ചേര്‍ന്ന് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സി യുടെ ഭാഗമായ തൊടുപുഴ റീജിയന്‍ കോടിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിന് സൗജന്യമായി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ കൈമാറി. ഒരു സമയം ഒന്നിലധികം രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ കഴിയുന്ന കോണ്‍സെന്‍ ട്രേറ്റര്‍ മെഷീന്‍ റീജിയണല്‍ ചെയര്‍മാന്‍ ലയണ്‍ അഡ്വ. ടോം ജോസ് ഓലിക്കലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കോടിക്കുളം പഞ്ചായത്ത് ആരോഗ്യക്ഷേമകാര്യ സ്റ്റന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷെര്‍ലി ആന്റണി കോടിക്കുളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സാം വി. ജോണിന് കൈമാറി. ഡോ. സാം വി. ജോണ്‍, വാര്‍ഡ് മെമ്പര്‍ ജേര്‍ലി റോബി, ലയണ്‍സ് കലബ് ഭാരവാഹികളായ സണ്ണിച്ചന്‍ സെബാസ്റ്റിയന്‍, സനല്‍ എന്‍.എന്‍, നോബി സുദര്‍ശന്‍, ഡോ. പ്രിന്‍സ് കെ. മറ്റം എന്നിവര്‍ പ്രസംഗിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റുമാരായ ജോയി അഗസ്റ്റിന്‍, ടി.ടി.മാത്യു, റോയി കെ.പോള്‍ എന്നിവരും മറ്റ് ലയണ്‍സ് ക്ലബ് ഭാരവാഹികളും ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!