Thodupuzha

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ ജനറേറ്റിംഗ് പ്ലാന്റ്

തൊടുപുഴ :    കോവിഡ് പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവണ്‍മെന്റ് പി.എം കെയര്‍ ഫണ്ട് ഉപയോഗിച്ച് കേന്ദ്ര ഏജന്‍സിയായ Deffence Research and Dev–elopment Organisation (DRDO) മുഖേന തൊടുപുഴ ജില്ലാ ആശുപത്രിയില്‍ അന്തരീക്ഷത്തില്‍ നിന്നും ഓക്സിജന്‍ ലഭ്യമാക്കുന്ന നൂതന രീതിയിലുള്ള ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി.1 മിനിറ്റില്‍ 1000 ലിറ്റര്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ പ്ലാന്റിനുള്ളത്. ഇതിന്റെ ഭാഗമായി ആശുപത്രിയില്‍ പുതിയതായി സജ്ജീകരിച്ചിരിക്കുന്ന 87 ബെഡുകള്‍ ഉള്ള കോവിഡ് വാര്‍ഡിലേക്ക് കേന്ദ്രീകൃത ഓക്സിജന്‍ ശൃംഖലയിലൂടെ ഓക്സിജന്‍ തടസ്സമില്ലാതെ എത്തിക്കുവാന്‍ സാധിക്കും .

 

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രസ്തുത പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് . ഒരു മാസത്തിനകം പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുവാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടന്നു വരുന്നു.

 

ദേശീയ ആരോഗ്യ ദൗത്യവും, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായുള്ള ബ്രാഹ്‌മിന്‍സ് ഗ്രൂപ്പും കൂടി ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുളള ഓക്സിജന്‍ വിതരണ ശൃംഖലയില്‍ കൂടിയാണ് പി.എം കെയര്‍ വഴി ലഭ്യമായിട്ടുള്ള പ്ലാന്റില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിജന്‍ ഓരോ രോഗിയിലും എത്തുന്നത്.

 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയതായി സജ്ജീകരിച്ചിരിക്കുന്ന 87 ബെഡുകളില്‍ 20 , ICU (തീവ്ര പരിചരണം) ബെഡുകളാണുള്ളത്, 5 ICU ബെഡുകള്‍ കുട്ടികള്‍ക്ക് വേണ്ടി മാറ്റി വച്ചിരിക്കുന്നു. നിലവില്‍ 77 ബെഡുകള്‍ കോവിഡിന്റെ തുടക്കം മുതല്‍ തന്നെ ആശുപത്രിയില്‍ കോവിഡിനായി സജ്ജീകരിച്ചിട്ടുള്ളതാണ്.

 

ചിത്രം

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കാനായി എത്തിച്ച ഓകസിജന്‍ പ്ലാന്റ്

Related Articles

Back to top button
error: Content is protected !!