Thodupuzha

പര്യാവരണ്‍ സമിതിയുടെ നേതൃത്വത്തില്‍ പര്യാവരണ്‍ ദിനാചരണം നടത്തി

തൊടുപുഴ: അമൃതാദേവി ബിഷ്‌ണോയിയുടെ ബലിദാനദിനത്തോടനുബന്ധിച്ച് പര്യാവരണ്‍ സമിതിയുടെ നേതൃത്വത്തില്‍ താലൂക്കിലെ വിവിധ കേന്ദ്രങ്ങളില്‍ വൃക്ഷത്തൈ നടീല്‍, വൃക്ഷപൂജ, നദീവന്ദനം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. അമരം കാവില്‍ നടത്തിയ വൃക്ഷപൂജ പര്യാവരണ്‍ നാരീശക്തി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ ഉദ്ഘാടനം ചെയ്തു. താലൂക്ക് സംയോജകന്‍ വി.കെ. ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ സംയോജകന്‍ എം.എം. മഞ്ജുഹാസന്‍, കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം സെക്രട്ടറി കെ.എസ്. ഹരികൃഷ്ണന്‍, എന്‍.ജി.ഒ സംഘ് ജില്ലാ ട്രഷറര്‍ വി.എന്‍ രാജേഷ്, കോലാനി എന്‍.എസ്. എസ് കരയോഗം സെക്രട്ടറി രാധാകൃഷ്ണന്‍, സേവാഭാരതി സെക്രട്ടറി ശ്യാം എന്നിവര്‍ പ്രസംഗിച്ചു. കാഞ്ഞിരമറ്റം ക്ഷേത്രക്കടവില്‍ നടത്തിയ നദീവന്ദനം പരിപാടി തൊടുപുഴ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ് രാജന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലറും കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രം സെക്രട്ടറിയുമായ പി.ജി. രാജശേഖരന്‍ നദീപൂജ നടത്തി. ബി.എം.എസ് തൊടുപുഴ മേഖലാ സെക്രട്ടറി കെ.ഷിബുമോന്‍, ബാലഗോകുലം തൊടുപുഴ താലൂക്ക് സെക്രട്ടറി വി.എ. സുധാകരന്‍, പര്യാവരണ്‍ സമിതി മീഡിയ കോ ഓര്‍ഡിനേറ്റര്‍ സിജു ബി. പിള്ള, സേവാഭാരതി മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ആകാശ് പി.ടി, എസ്.ശ്രീകാന്ത്, കെ.എന്‍ കമലമ്മ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!