Thodupuzha

കോവിഡ് മൂന്നാംതരംഗ സാധ്യത ഒഴിവാക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

തൊടുപുഴ : കോ​വി​ഡ് മൂ​ന്നാം​ത​രം​ഗ സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ന്‍ ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഉ​യ​ര്‍​ന്ന ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കു​ള്ള ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

 

കേ​ര​ളം, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ഒ​ഡീ​ഷ, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രാ​ണ് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പു​തി​യ കേ​സു​ക​ളു​ടെ ഏ​ക​ദേ​ശം 80 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്കി​ന്‍റെ 84 ശ​ത​മാ​ന​വും ഈ ​ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ്.ടെ​സ്റ്റ്-​ട്രാ​ക്ക്-​ട്രീ​റ്റ്-​വാ​ക്‌​സി​നേ​റ്റ് എ​ന്ന സ​മീ​പ​നം മു​ന്‍​നി​ര്‍​ത്തി മു​ന്നോ​ട്ടു​പോ​കേ​ണ്ട​തു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

 

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് 23,000 കോ​ടി​യു​ടെ പാ​ക്കേ​ജ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​പാ​ക്കേ​ജി​ല്‍​നി​ന്നു​ള്ള ഫ​ണ്ടു​ക​ള്‍ വി​നി​യോ​ഗി​ച്ച്‌ സം​സ്ഥാ​ന​ങ്ങ​ള്‍ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി യോ​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

Related Articles

Back to top button
error: Content is protected !!