Thodupuzha

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

2021-2022 അദ്ധ്യയനവര്‍ഷം തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പന്‍ചോല താലൂക്കുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളിലെ ഒന്നാം ക്ലാസ്സ് മുതല്‍ 10-ാം ക്ലാസ്സ് വരെ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ അനുവദിക്കുന്നതിന് ബന്ധപ്പെട്ട സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ വിവരങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ പ്രെഫോര്‍മയില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസില്‍ നേരിട്ടോ [email protected] എന്ന മേല്‍വിലാസത്തില്‍ ഈമെയില്‍ മുഖേനയോ ലഭ്യമാക്കണം. വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രെഫോര്‍മ പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യേണ്ടതിനാല്‍ 2021 ജൂലൈ 15 നകം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് നിശ്ചിത പ്രെഫോര്‍മയില്‍ ലഭ്യമാക്കുന്നതിന് സ്ഥാപനമേധാവികള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!