Thodupuzha

പി.ഡി.പി തൊടുപുഴയില്‍ പ്രതിഷേധ സംഗമം നടത്തി

തൊടുപുഴ: ബംഗളരുവില്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി ജില്ലാ കമ്മിറ്റി തൊടുപുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നജീബ് കളരിക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കബീര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞാര്‍ കരീം മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് മൗലവി, അഫ്‌സല്‍ ആലക്കോട്, കെ.എം ഷെബിന്‍ നൂറുദ്ദീന്‍ ശല്യാംപാറ, ജലീല്‍ ഉടുമ്പന്നൂര്‍, ബഷീര്‍ മൗലവി, നാസര്‍ ചിറ കുന്നേല്‍, പരീത് മലയില്‍, യൂസഫ് പെരുമ്പിള്ളിച്ചിറ, മൈതീന്‍ കുഞ്ഞ്, റസാക്ക് ഇടവെട്ടി, അഷ്‌റഫ് മൗലവി അടിമാലി, ഷമീര്‍ അടിമാലി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!