Thodupuzha

പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൽ മുസ്‌ലിം സമുദായത്തെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

തൊടുപുഴ : പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിൽ മുസ്‌ലിം സമുദായത്തെ അവഹേളിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് തൊടുപുഴ താലൂക്ക് ഇമാം കൗൺസിലിന്റെ നേതൃത്വത്തിൽ തൊടുപുഴ മങ്ങാട്ട് കവല മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ  പ്രതിഷേധ സംഗമം സംഘടിപ്പിച്ചു . മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഇമാം അഷ്റഫ് ഹസനി അൽ ഖാസിമി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. “ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് കൊണ്ട് ഉന്നത പുരോഹിതൻ നടത്തിയ പരാമർശം സമുദായത്തെ മൊത്തത്തിൽ വേദനിപ്പിച്ചു എന്നും പരാമർശം പിൻവലിച്ച് ബിഷപ്പ് മാപ്പുപറയണമെന്നും തക്കതായ നിയമ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.”  ജമാഅത്ത് ഭാരവാഹികളും നിസ്കാരത്തിനെത്തിയ വിശ്വാസികളും സംഗമത്തിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!