Thodupuzha

റേഷന്‍ വ്യാപാരികള്‍ വഞ്ചാനാദിനം ആചരിച്ചു

തൊടുപുഴ: ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയില്‍ വ്യാപാരികള്‍ക്കു ലഭിക്കാനുള്ള കമ്മീഷന്‍ തുക ഉടന്‍ നല്‍കുക, കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ട 55 വ്യാപാരികളുടെയും സെയില്‍സ്മാന്‍മാരുടെയും കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ വഞ്ചനാദിനം ആചരിച്ചു. തൊടുപുഴ സിവില്‍ സ്‌റ്റേഷനു മുന്‍പില്‍ പ്രതീകാത്മക പട്ടിണി സമരവും നടത്തി.

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എസ്.എം. റെജി സമരം ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ജോഷി ജോസഫ്, ബിജു മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.ടുത്തുക

Related Articles

Back to top button
error: Content is protected !!