Thodupuzha

എസ്.എഫ്.ഐ ജില്ലയില്‍ അവകാശ  പത്രിക മാര്‍ച്ച് നടത്തി 

തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന് എസ്.എഫ്.ഐ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ 55 ഇന അവകാശങ്ങളടങ്ങിയ അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ 250 കേന്ദ്രങ്ങളില്‍ അവകാശ പത്രിക മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ തല ഉദ്ഘാടനം പൈനാവ് കലക്ടറേറ്റ് മുന്നില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റിയാസ് വഹാബ് നിര്‍വഹിച്ചു. തൊടുപുഴ ഏരിയയില്‍ എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് ശരത്തും, ഇടുക്കി ഏരിയയില്‍ ജില്ലാ സെക്രട്ടറി തേജസ് കെ. ജോസും, കട്ടപ്പനയില്‍ ഡി.വൈ.എഫ.്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് കെ.പി സുമോദും, നെടുങ്കണ്ടത്ത് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഞ്ജീവ് സഹദേവനും,മൂന്നാറില്‍ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് നിഖില്‍ ഷാജനും, ശാന്തന്‍പാറയില്‍ ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ് അനീഷും, കരിമണ്ണൂരില്‍ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. എ അരുണ്‍ദാസും, അടിമാലിയില്‍ ഡി.വൈ.എഫ.്‌ഐ ബ്ലോക്ക് സെക്രട്ടറി വി.എസ് സുധീഷും, പീരുമേടില്‍ കുമളി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം സിദ്ദിഖും ഉദ്ഘാടനം നിര്‍വഹിച്ചു.

Related Articles

Back to top button
error: Content is protected !!