Thodupuzha

ചെറുകിട വ്യവസായ മേഖലയിലെ പുതിയ ഉത്തരവ് അപാകതകള്‍ നിറഞ്ഞത്: ചെറുകിട വ്യവസായ അസോസിയേഷന്‍

തൊടുപുഴ: വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തി വരുന്ന വിവിധ പരിശോധനകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം നല്‍കി ഇറക്കിയിരിക്കുന്ന ഉത്തരവ് അപാകതകള്‍ നിറഞ്ഞതാണെന്ന് ജില്ലാ ചെറുകിട വ്യവസായ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി. 300 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ കൂടുതലുള്ള 44 ഇനം വ്യവസായ യൂണിറ്റുകളെ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിരിക്കുകയാണ്. കോവിഡും ലോക്ഡൗണും നിമിത്തം പ്രതിസന്ധിയില്‍ ആയിരിക്കുന്ന ചെറുകിട വ്യവസായികളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്നതാണ് നിലവിലെ ഉത്തരവ്. ഉത്തരവിലെ അപാകതകള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബേബി ജോര്‍ജ് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!