Moolammattam

മൂലമറ്റം ടൗണിൽ തെരുവ് നായ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു.

മൂലമറ്റം : മൂലമറ്റം ടൗണിൽ തെരുവ് നായ ആക്രമണം. രണ്ട് പേർക്ക് കടിയേറ്റു. കഴിഞ്ഞ ദിവസം മൂലമറ്റം ഓട്ടോ സ്റ്റാന്റിന് സമീപം നിന്നവരെ തെരുവ് നായ ആക്രമിച്ചു . ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. തെരുവ് നായ്ക്ക് പേയുണ്ടോ എന്നറിയാൻ നിരീക്ഷണത്തിലാണ്. അതിരൂക്ഷമായ തെരുവ് നായ ശല്യം ഇല്ലാതാക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണം എന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.സ്റ്റാൻ്റിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മണികുട്ടൻ,സിൻ്റോ, എന്നിവരെയാണ്‌ നായ ആക്രമിച്ചത്.

Related Articles

Back to top button
error: Content is protected !!