Thodupuzha

താലൂക്ക് സ്‌കൂള്‍ ടീച്ചേഴ്‌സ് സഹകരണ സംഘം യാത്രയയപ്പ് സമ്മേളനം നടത്തി

തൊടുപുഴ: തൊടുപുഴ താലൂക്ക് സ്‌കൂള്‍ ടീച്ചേഴ്‌സ് സഹകരണ സംഘത്തിന്റെ പുതിയ എ.സി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപക അനധ്യാപകര്‍ക്കുള്ള യാത്രയയപ്പും നടത്തി. സംഘം പ്രസിഡന്റ് ബിജോയ് മാത്യു ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സോഫിയാമ്മ ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിന്റോ ജോര്‍ജ്, ജോബിന്‍ ജോസ്, ബിജു ജോസഫ്, ജോയ്‌സ് മാത്യു, ബിബിറ്റ് ലൂക്കാച്ചന്‍, ഷാങ്ക്‌ളിന്‍ ജോസ്, ഷൈജു ലൂക്കോസ്, ആല്‍ബിന്‍ ജോണ്‍, അഭിജിത്ത് കെ. ബെന്നി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!