Thodupuzha

റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സമയം  നീട്ടി നല്‍കണം: മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

തൊടുപുഴ: കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടാക്‌സ് റിട്ടേണുകള്‍ ഫയല്‍ ചെയ്യണമെന്ന് പറഞ്ഞു വ്യാപാരികളെ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ പിന്‍മാറണമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അവശ്യപ്പെട്ടു. തൊടുപുഴയിലെ ഭൂരിഭാഗം വ്യാപാരസ്ഥാപനങ്ങളും ടാക്‌സ് ഫയല്‍ ചെയ്യുവാന്‍ ടാക്‌സ് പ്രാക്ടീക്ഷണര്‍മാരെ യാണ് സമീപിക്കുന്നത്. കൃത്യമായി ടാക്‌സ് പ്രാക്ടീഷണര്‍ മാര്‍ക്ക് അവരുടെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കൃത്യമായ ഇളവുകള്‍ വ്യാപാരികള്‍ക്ക് അനുവദിക്കണം. വ്യാപാരികളെ ഭീഷണിപ്പെടുത്തുന്ന നടപടികള്‍ അനുവദിക്കില്ലെന്നും ടാക്‌സ് ഫയല്‍ ചെയ്യാന്‍ കൃത്യമായ സമയം അനുവദിക്കണമെന്നും തൊടുപുഴ മര്‍ച്ചന്റസ് അടിയന്തര സെക്രട്ടറിയേറ്റ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയിലില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ സൈര, ട്രഷറര്‍ പി. ജി രാമചന്ദ്രന്‍ നായര്‍, വൈസ് പ്രസിഡന്റ്മാരായ ടോമി സെബാസ്റ്റിയന്‍, അജീവ് പി, സാലി എസ് മുഹമ്മദ്, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സര്‍ഗം, ബെന്നി ഇല്ലിമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!