Thodupuzha

നടീൽ വസ്തുക്കൾക്ക് ക്ഷാമം റബ്ബർ കൃഷി മേഖലയിൽ പുതിയ പ്രതിസന്ധി.

തൊടുപുഴ : കോവിഡ് വ്യാപനം മൂലം മുടങ്ങിയ റബ്ബർ ആവർത്തന കൃഷി പുനർആരംഭിച്ചത് മുതൽ നടീൽ വസ്തുക്കളുടെ ലഭ്യതക്കുറവ് വീണ്ടും വഴി മുടക്കുന്നു. കോവിഡ് വ്യപനം ആരംഭിച്ചപ്പോൾ അന്യ സംസ്ഥാന ജോലിക്കാർ തിരികെ പോയത് പെരുമ്പാവൂരിലെ ഒട്ടുമിക്ക തടി മിലുകളും പ്രവർത്തനം തടസപ്പെടുത്തിയിരുന്നു. പെരുമ്പാവൂരിലെ മില്ലുകൾ പൂർണ്ണമായും അടച്ചിടേണ്ടിവന്നതിനാൽ തോട്ടങ്ങളിൽ നിന്നും മുറിച്ചു മാറ്റപ്പെടേണ്ട റബ്ബർ മരങ്ങൾ സമയബന്ധിദമായി മുറിച്ചു മാറ്റപ്പെട്ടിരുന്നില്ല. പെരുമ്പാവൂരിലെ തടിമില്ലുകൾ നാമമാത്രമായി എങ്കിലും പ്രവർത്തനം ആരംഭിച്ചതു മുതൽ റബ്ബർ മുറിച്ചു മാറ്റി ആവർത്തന കൃഷി കർഷകർ പുനരരംഭിച്ചു.

ഈ സാഹചര്യത്തിലാണ് തൈകൾ ലഭ്യമല്ലാത്ത സ്ഥിതി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത് . തെക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ റബ്ബർ കൃഷി വ്യാപനത്തിനായി റബ്ബർ ബോർഡ്‌ മേൽനോട്ടത്തിൽ 5 ലക്ഷത്തോളം റബ്ബർ തൈകൾ സംസ്ഥാനത്തെ വിവിധ നഴ്സറികളിൽ നിന്നും സമാഹരിച്ചു. ട്രെയിൻ മാർഗം കയറ്റി അയച്ചിരുന്നു. ഇതിനു പുറമെ കഴിഞ്ഞ കാലങ്ങളിൽ തൈകൾ ഉൽപാദിപ്പിച്ചു വിപണനം നടക്കാതെ വന്നത് മൂലം വൻ സാമ്പത്തിക നഷ്ടം നേരിട്ടിരുന്ന റബ്ബർ നഴ്‌സറികൾ ഈ വർഷം ഉത്പാദനത്തിൽ ഗന്ന്യമായ കുറവ് വരുത്തിയിരുന്നു. തെക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കൃഷി വ്യാപിപ്പിക്കാൻ ഉത്സാഹിക്കുന്ന റബ്ബർ ബോർഡ്‌ അവരുടെ നഴ്സറിയിൽ ഉത്പാദനം നടത്താതെ വിപണിയിൽ നിന്നും തൈകൾ വാങ്ങിയതാണ് പ്രതിസന്ധി രൂഷമാക്കാനുള്ള പ്രധാന കാരണം. കാലാവർഷം പിന്മാറിയ ശേക്ഷം റബ്ബർ ആവർത്തന കൃഷി സാധ്യമല്ല. അങ്ങനെ വന്നാൽ കർഷകർക്ക് ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരും വീണ്ടും ആവർത്തന കൃഷി നടത്തുവാൻ. അത് കാർഷിക മേഖലയിൽ വൻ നഷ്ടത്തിന് ഇടവരുത്തും.പരമ്പരാഗത റബ്ബർ മേഖല വിലയിടിവ് മൂലം ഏറെ കാലത്തിനു ശേഷം മെച്ചപ്പെട്ടു വരികയായിരുന്നു. റബ്ബർ തടിക്കും മുൻകാലങ്ങളെ അപേക്ഷിച്ചു വിലപ്രിയം ഉണ്ടായത് കടം കയറിയ കർഷകർക്ക് മരം മുറിച്ചു വിറ്റ് പിടിച്ചു നിൽക്കുവാൻ ഒരു അവസരമാണ്. ഇപ്രകാരം വെട്ടി മാറ്റപ്പെട്ട മരങ്ങൾ യഥാ സമയം റിപ്ലാന്റ് ചെയ്യാതെ വന്നാൽ കാർഷിക മേഖലയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു എന്ന് ആവശ്യം വിവിധ കർഷക സംഘടനങ്ങൾ ആവശ്യപ്പെടുന്നു.

Related Articles

Back to top button
error: Content is protected !!