Thodupuzha

വനാതിര്‍ത്തിയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ട്രഞ്ച് നിര്‍മിക്കണം: എം.പി                              

തൊടുപുഴ: വന്യജീവി ആക്രമണം തടയുന്നതിന് ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി വനാതിര്‍ത്തിയില്‍ ട്രഞ്ച് കുഴിക്കുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രഗ്രാമവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിങ്ങിനെ ഡീന്‍ കുര്യാക്കോസ് എം.പി. നേരില്‍ കണ്ട് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയില്‍ ചെയ്യാവുന്ന പ്രവര്‍ത്തികളുടെ പട്ടികയില്‍ നിലവില്‍ ട്രഞ്ച് കുഴിക്കുന്നത് ഉള്‍പ്പെട്ടിട്ടില്ല. 2010-വരെ ഇത് അനുവദിച്ചിരുന്നു. തുടര്‍ന്ന് വനംവകുപ്പിന്റെ കര്‍ശനമായ വിലക്ക് മൂലമാണ് ഈ ജോലികള്‍ സാധ്യമാകാത്തതെന്നും എം.പി. പറഞ്ഞു. ഇത് സംബന്ധിച്ച് നിരന്തര ആവശ്യം പരിഗണിച്ച് അനുഭാവ പൂര്‍ണമായ തീരുമാനമുണ്ടാകുമെന്നു മന്ത്രി ഡീന്‍ കുര്യാക്കോസിനെ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!