Thodupuzha

യു.ഡി.എഫ് ധര്‍ണ: ജില്ലാതല  ഉദ്ഘാടനം തൊടുപുഴയില്‍

തൊടുപുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ്നി യോജക മണഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ 20ന് നടക്കുന്ന ധര്‍ണയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷന്‍ പടിക്കല്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എം.എല്‍.എ നിര്‍വഹിക്കും. അടിമാലി സ്‌പൈസസ് ബോര്‍ഡ് ഓഫീസിനു മുമ്പില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ് മുഹമ്മദും, മൂന്നാര്‍ ടൗണ്‍ പോസ്റ്റ് ഓഫീസിനു മുമ്പില്‍ എ.കെ മണി എക്‌സ് എം.എല്‍.എയും, നെടുങ്കണ്ടം പോസ്റ്റ് ഓഫീസിനു മുമ്പില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും, ഇടുക്കി താലൂക്ക് ഓഫീസ് പടിക്കല്‍ ഡി.സി.സി പ്രസിഡന്റ് സി.പി മാത്യുവും, കുമളി പോസ്റ്റ് ഓഫീസിനു മുമ്പില്‍ ആര്‍.എസ്.പി ജില്ലാ സെക്രട്ടറി ജി. ബേബിയും ധര്‍ണ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ചെയര്‍മാന്‍ അഡ്വ. എസ്. അശോകനും കണ്‍വീനര്‍ പ്രഫ. എം.ജെ ജേക്കബും അറിയിച്ചു.

Related Articles

Back to top button
error: Content is protected !!