Thodupuzha

വിശ്വകര്‍മദിനാഘോഷം നടത്തി

തൊടുപുഴ: വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി ഗായത്രി സ്വയം സഹായ സംഘം ടൗണ്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശ്വകര്‍മദിനാഘോഷം സംഘടിപ്പിച്ചു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം പ്രത്യേകം തയാറാക്കിയ മണ്ഡപത്തില്‍ യൂണിറ്റ് പ്രസിഡന്റ് കെ.ജി. സന്തോഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും നടന്നു. വി.എസ്.എസ് സംസ്ഥാന കൗണ്‍സിലര്‍ വി.കെ.ബിജുമോന്‍ മുഖ്യപ്രഭാഷണം നടത്തി. ഖജാന്‍ജി എം.പി.ഷിബു മംഗലത്ത്, ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാര്‍ ടി., കമ്മിറ്റിയംഗങ്ങളായ അനില്‍കുമാര്‍, പി.കെ.രാജന്‍, വൈസ് പ്രസിഡന്റ് സുരേഷ് പി.കെ, പി.കെ. ഷാജി, എന്‍.എം. ഷാജി, രജ്ഞിനി ഷാജി എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!