Thodupuzha

ലോക സാക്ഷരതാ  ദിനാചരണം സംഘടിപ്പിച്ചു

തൊടുപുഴ: ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ ലോക സാക്ഷരതാ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് എന്‍.കെ ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പ്രസിഡന്റ് ട്രീസ ജോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന ആറ് പഞ്ചായത്തുകളിലെയും മുതിര്‍ന്ന സാക്ഷരതാ പഠിതാക്കളെ ആദരിക്കുകയും സേവന കാലാവധി പൂര്‍ത്തിയാക്കിയ പ്രേരക് മാര്‍ക്ക് യാത്രയയപ്പ് നല്‍കുകയും ചെയ്തു. ഡോ എം.കെ ലോഹി ദാസ് (ഇടുക്കി ഡയറ്റ് പ്രിന്‍സിപ്പല്‍) സാക്ഷരതാ സന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ഗ്ലോറി കെ.എ, മാര്‍ട്ടിന്‍ ജോസഫ്, ലാലി ജോയി, ബ്ലോക്ക് മെമ്പര്‍മാരായ ബിന്ദു ഷാജി, നീതു ഫ്രാന്‍സിസ്, സുനി സാബു, അന്നു അഗസ്റ്റ്യന്‍, ജോബി മാത്യു, ജിജോ കഴിക്കിച്ചാലില്‍, എ.ജയന്‍, സെക്രട്ടറി വി.ജി ജയന്‍, ബ്ലോക്ക് പ്രേരക് ഡയസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!