Thodupuzha

മര്‍ച്ചന്റ്‌സ് യൂത്ത് വിങ് ചുങ്കം ഡി.സി.സിയിലേക്ക്  ഉച്ചഭക്ഷണം നല്‍കി

തൊടുപുഴ: മര്‍ച്ചന്റ്‌സ് യൂത്ത് വിങിന്റെയും വിനായക ഹോട്ടലിന്റെയും നേതൃത്വത്തില്‍ ചുങ്കത്തെ ഡോമിസിലറി കോവിഡ് കെയര്‍ സെന്ററിലേയ്ക്ക് ഉച്ചഭക്ഷണം നല്‍കി. യൂത്ത് വിങ് പ്രസിഡന്റ് താജു എം.ബി, ഡി.സി.സി സെന്റര്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ആര്‍. പ്രശോഭിന് ഉച്ചഭക്ഷണം കൈമാറി. യോഗത്തില്‍ മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരിണിയില്‍, ജന:സെക്രട്ടറി നാസര്‍ സൈര, വിനായക എം.ഡിമാരായ അനോജ് ബാബു, അരുണ്‍ ബാബു, യൂത്ത് വിങ് ജനറല്‍ സെക്രട്ടറി രമേഷ് പി.കെ, വൈസ് പ്രസിഡന്റ് സരിന്‍ സി.യു, കമ്മിറ്റി അംഗം ജോര്‍ജ്കുട്ടി ജോസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!