Thodupuzha

വാട്ടര്‍ കണക്ഷന്‍ മൊബൈല്‍ നമ്പരുമായി ബന്ധിപ്പിക്കണം

തൊടുപുഴ: ജല അതോറിട്ടി സേവനങ്ങള്‍ ഓണ്‍ ലൈനിലൂടെ ലഭിക്കുന്നതിന് വാട്ടര്‍ കണക്ഷന്‍ നമ്പര്‍ മൊബൈല്‍ നമ്പരുമായി ബന്ധിപ്പിക്കണം. ജല അതോറിട്ടി വെബ്സൈറ്റ് വഴിയോ സബ് ഡിവിഷന്‍ ഓഫിസുകള്‍ വഴിയോ നമ്പര്‍ ബന്ധിപ്പിക്കാം. വാട്ടര്‍ ബില്‍, മീറ്റര്‍ റീഡിങ്, വെള്ളക്കരം അടച്ച വിവരങ്ങള്‍, കുടിവെള്ളം മുടങ്ങുന്ന വിവരം എന്നിവ എസ്.എം.എസ് വഴി ഉപഭോക്താക്കളെ അറിയിക്കും. മൊബൈല്‍ നമ്പര്‍ വാട്ടര്‍ കണക്ഷനുമായി ബന്ധിപ്പിക്കുന്നത് 15 ന് മുമ്പായി പൂര്‍ത്തീകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍ : 04862 222912.

Related Articles

Back to top button
error: Content is protected !!