Thodupuzha

തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി

 

തൊടുപുഴ: തൊഴിലുറപ്പ് പദ്ധതി സജീവമാകുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ തൊടുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഇൻകം ടാക്സ് ഓഫീസിന് മുൻപിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. യൂണിയൻ ജില്ലാ സെക്രട്ടറി നിശാന്ത്.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സെക്രട്ടറി വി.എ.ഷാഹുൽ അധ്യക്ഷനായി. യൂണിയൻ ഏരിയ സെക്രട്ടറി ടി.എം. മുജീബ്, കെ.കെ.ഷിംനാസ്, ടി.കെ. സന്തോഷ്, ശ്രീജ രാജീവ് എന്നിവർ പ്രസംഗിച്ചു.രത്നമ്മ സുധാകരൻ ഷീല ദീപു, സീന നവാസ്, രംഭ സിദ്ധാർഥൻ എന്നിവർ മാർച്ചിനും ധർണക്കും നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!