Thodupuzha

പത്താംതരം ,ഹയര്‍ സെക്കന്ററി തുല്യത കോഴ്സുകളില്‍ പ്രവേശനം

തൊടുപുഴ : പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തി വരുന്ന വിവിധ തുല്യത കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം.ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.പത്താംതരം. ഹയര്‍ സെക്കന്ററിതുല്യത കോഴ്സുകള്‍ക്കു പുറമെ നാലാം തരം ഏഴാം തരം കോഴ്സുകളിലും പ്രവേശനം നേടാം. ഇതിനു പുറമെ സംസ്ഥാന സാക്ഷരതാ മിഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സാക്ഷരതാ കോഴ്സിലും രജിസ്റ്റര്‍ ചെയ്യാം.മാര്‍ച്ച്‌ 15 വരെയാണ്രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. സാക്ഷരത, തുല്യത നാല് , ഏഴ് കോഴ്സുകള്‍ സൗജന്യമാണ്. പത്താം തരം തുല്യത കോഴ്സിന് 100 രൂപ രജിസ്ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ1950 രൂപയും, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിന് 300 രൂപരജിസ്ട്രേഷന്‍ ഫീസ്, അഡ്മിഷന്‍ ഫീസ് ഉള്‍പ്പെടെ 2600 രൂപയും അടക്കണം.കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ വിദ്യാകേന്ദ്രങ്ങള്‍ മുഖേനയും http://kslma.keltron.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി നേരിട്ടും രജിസ്റ്റര്‍ ചെയ്യാം. ഫീസ് അടക്കുന്നതിനുള്ള ചെലാന്‍ ഫോറം http://www.literacymissionkerala.org എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന

ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായോ 04862 232294 എന്ന നമ്പറിലോ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!