Thodupuzha

തുല്യത കോഴ്‌സുകളുടെ പ്രചാരണം: പോസ്റ്റര്‍ പ്രകാശനം ചെയ്തു

 

തൊടുപുഴ : പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തി വരുന്ന വിവിധ തുല്യത കോഴ്‌സുകളുടെ പ്രചാരണത്തിനായി തയാറാക്കിയ പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം കെ റഷീദ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍കരീം, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജെമിനി ജോസഫ്, സാദിര കെ.എസ്, വിനു പി. ആന്റണി, ബിനി സബീഷ് എന്നിവര്‍ പങ്കെടുത്തു. സാക്ഷരതാ മിഷന്റെ നാല്, ഏഴ്, പത്ത്, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതിനു പുറമെ സംസ്ഥാന സാക്ഷരതാ മിഷന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സാക്ഷരതാ കോഴ്‌സിലും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. മാര്‍ച്ച് 15 വരെയാണ് അവസരം.

സാക്ഷരത, തുല്യത നാല് , ഏഴ് കോഴ്‌സുകള്‍ സൗജന്യമാണ്. പത്താം തരം തുല്യത കോഴ്‌സിന് 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് ഉള്‍പ്പെടെ 1950 രൂപയും, ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്‌സിന് 300 രൂപ

രജിസ്‌ട്രേഷന്‍ ഫീസ്, അഡ്മിഷന്‍ ഫീസ് ഉള്‍പ്പെടെ 2600 രൂപയും അടക്കണം. പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ വിദ്യാകേന്ദ്രങ്ങള്‍ മുഖേനയും ഓണ്‍ലൈനായി നേരിട്ടും രജിസ്റ്റര്‍ ചെയ്യാം.

Related Articles

Back to top button
error: Content is protected !!