Thodupuzha

പെന്‍ഷന്‍കാരോടുള്ള അവഗണന  അവസാനിപ്പിക്കണമെന്ന്

തൊടുപുഴ: പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക മരവിപ്പിച്ചതും പെന്‍ഷന്‍കാരുടെ ചികിത്സാ പദ്ധതിയായ മെഡിസെപ്പില്‍ നിന്നും ഒ.പി. വിഭാഗം ഒഴിവാക്കിയതും തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തൊടുപുഴ നിയോജക മണ്ഡലം സമ്മേളനം കുറ്റപ്പെടുത്തി. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.വി. മുരളി യോഗം ഉദ്ഘാടനം ചെയ്തു. ഗര്‍വാസീസ് കെ. സഖറിയാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എന്‍. ശിവദാസ്, ട്രഷറര്‍ എം.ഐ സുകുമാരന്‍, ജില്ലാ പ്രസിഡന്റ് ടി.ജെ പീറ്റര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം സി.ഇ മൈതീന്‍. എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജേഷ് ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസാ ജോസ്, ജോജോ ജെയിംസ്, പി.എസ് സെബാസ്റ്റ്യന്‍, ജോസ് ആറ്റുപുറം, ഐവാന്‍ സെബാസ്റ്റ്യന്‍, മാത്യൂസ് തോമസ്, റോജര്‍ മാത്യു, ഷെല്ലി ജോണ്‍, സ്റ്റീഫന്‍ ജോര്‍ജ്, എന്‍.കെ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!