ChuttuvattomMuvattupuzha

വാഴക്കുളം ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനം ഇന്ന്

വാഴക്കുളം: സൃഷ്ടാവിന്റെ കൈകളിലെ നൂലു പൊട്ടിച്ച പട്ടത്തിന്റെ അവസ്ഥയാണ് ദൈവത്തോടുള്ള ബന്ധം നഷ്ടപ്പെടുത്തുന്നവര്‍ക്കുള്ളതെന്ന്
വയനാട് വടുവന്‍ചാല്‍ അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.മാത്യു വയലാമണ്ണില്‍. ഉപേക്ഷിക്കപ്പെട്ട് മലിനമാക്കപ്പെട്ട കടലാസിനെ മനോഹരമായ പട്ടമാക്കി ഉയര്‍ത്തിക്കഴിയുമ്പോള്‍ സൃഷ്ടാവിനെ വിട്ട് പറക്കുന്ന പട്ടം ആദ്യത്തേക്കാള്‍ മോശമായ അവസ്ഥയില്‍ നിപതിക്കുന്നു. വാഴക്കുളം കര്‍മ്മല ആശ്രമ ദൈവാലയത്തിലെ കാര്‍മല്‍ പ്രാര്‍ത്ഥന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കാര്‍മല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന വാഴക്കുളം ബൈബിള്‍ കണ്‍വന്‍ഷന്റെ നാലാം ദിവസം വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ചതുപ്പുനിലത്ത് ഞാങ്ങണ തഴച്ചുവളരുമെങ്കിലും അവ മറ്റു ചെടികളേക്കാള്‍ വേഗത്തില്‍ ഉണങ്ങിപ്പോകുന്നത് പോലെ ദൈവാശ്രയവും ബന്ധവുമില്ലാത്തവര്‍ പ്രത്യാശയില്ലാതെ തകര്‍ന്നു പോകുമെന്നും വചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ബൈബിള്‍ കണ്‍വന്‍ഷന്‍ സമാപന ദിവസമായ ഇന്ന്
വൈകിട്ട് 4.30ന് ജപമാല, തുടര്‍ന്ന് സിഎംഐ കോണ്‍ഗ്രിഗേഷന്‍ വികാരി ജനറാള്‍ ഫാ.ജോസി താമരശേരില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ഗാനശുശ്രൂഷ, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ. 9.30ന് സമാപനത്തോടനുബന്ധിച്ചുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് മൂവാറ്റുപുഴ കാര്‍മല്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.മാത്യു മഞ്ഞക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും.

 

Related Articles

Back to top button
error: Content is protected !!