Thodupuzha

കള്ള് വ്യവസായ തൊഴിലാളി ഇന്‍ഷുറന്‍സ് പദ്ധതി

 

 

തൊടുപുഴ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളതും നിലവില്‍ 60 വയസ് പൂര്‍ത്തിയാകാത്തതുമായ തൊഴിലാളികളെ 2022 ലെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍

ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഇതിനായി തൊഴിലാളികളുടെ പൂര്‍ണ വിവരങ്ങളടങ്ങിയ പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് 15 നകം തൊടുപുഴ വെങ്ങല്ലൂരിലുള്ള വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തില്‍ ഹാജരാക്കണം. മുന്‍ വര്‍ഷങ്ങളില്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് ഹാജരാക്കിയവര്‍ പ്രത്യേകം ഫോറം ഹാജരാക്കേണ്ടതില്ല. ഏതെങ്കിലും കാരണത്താല്‍ മുന്‍ വര്‍ഷങ്ങളില്‍ പദ്ധതിയില്‍ ചേരാന്‍ കഴിയാത്തവരും പുതുതായി രജിസ്‌ട്രേഷന്‍ ലഭിച്ചവരും പ്രൊപ്പോസല്‍ ഫോറം പൂരിപ്പിച്ച് നിശ്ചിത തീയതിക്കകം ഹാജരാക്കേണ്ടതാണ്. സമയ പരിധി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. പ്രൊപ്പോസല്‍ ഫോറം ജില്ലാ ഓഫീസിലും യൂണിയന്‍ ഓഫീസിലും ലഭ്യമാണെന്ന് ജില്ലാ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!