ChuttuvattomThodupuzha

നഗരസഭ 27-ാം വാര്‍ഡില്‍ സമ്പൂര്‍ണ ഉറവിട ജൈവ മാലിന്യ സംസ്‌കരണ പദ്ധതി

തൊടുപുഴ: നഗരസഭ 27-ാം വാര്‍ഡില്‍ സമ്പൂര്‍ണ ഉറവിട ജൈവ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുമെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണ്‍ അറിയിച്ചു. വാര്‍ഡിലെ എല്ലാ വീടുകളിലും അടുക്കള മാലിന്യം അവിടെ തന്നെ സംസ്‌കരിക്കുന്നതിനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ബയോഗ്യാസ് പ്ലാന്റ്, റിംഗ് കമ്പോസ്റ്റ് എന്നിവയാണ് വിതരണം ചെയ്യുന്നത്. തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗം ഉള്‍പ്പെടുന്നതാണ് 27-ാം വാര്‍ഡ്.

താരതമ്യേന കുറഞ്ഞ വിസ്തീര്‍ണത്തിലുള്ള വസ്തുവില്‍ ആണ് ഇവിടെ വാസഗൃഹങ്ങള്‍ ഉള്ളത്. അത് കൊണ്ട് ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. ഈ പ്രശ്നത്തിലാണ് പരിഹാരം ഉണ്ടാവുന്നത്. വാര്‍ഡില്‍ ഉല്‍പാദിക്കപ്പെടുന്ന അജൈവമാലിന്യ ശേഖരണം വാര്‍ഡിലെ എല്ലാ വീടുകളിലും നടക്കുന്നുണ്ട്. ഇതോടെ 27-ം വാര്‍ഡ് തൊടുപുഴ നഗരസഭയിലെ സമ്പൂര്‍ണ മാലിന്യ സംസ്‌കരണ സംവിധാനം ഉള്ള ആദ്യത്തെ വാര്‍ഡ് ആയി മാറുമെന്ന് അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!