Kudayathoor

ടൂറിസം പാതകളിൽ അപകടങ്ങൾ പതിവാകുന്നു

കാ​ഞ്ഞാ​ർ: ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ, വാ​ഗ​മ​ണ്‍ തു​ട​ങ്ങി​യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വ​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളാ​യി​ട്ടും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ പ​ല​യി​ട​ത്തും ഇ​ല്ല. കാ​ഞ്ഞാ​ർ-​വാ​ഗ​മ​ണ്‍ റോ​ഡി​ന്‍റെ വീ​തിക്കുറ​വും വ​ള​വും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.

ഒ​രു മാ​സം മു​ന്പ് പു​ത്തേ​ടി​നു സ​മീ​പം കാ​ർ ഇ​ടി​ച്ച് കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി മ​രി​ച്ചി​രു​ന്നു. റോ​ഡി​ന്‍റെ ടാ​റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ക്ച്ചർ മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ റോ​ഡി​ൽ ഇ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

കാ​ഞ്ഞാ​ർ ഭാ​ഗ​ത്തേ​ക്കു വ​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ കാ​ർ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു വ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യും ലോ​റി​ക്കു സ​മീ​പം ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​രം​ക​വ​ല​യി​ൽ​നി​ന്ന് ഇ​ല​വീ​ഴാ​പൂ​ഞ്ചി​റ​യ്ക്കു​ള്ള റോ​ഡി​ലും അ​പ​ക​ടമു​ണ്ടാ​യി. ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ റോ​ഡി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കാ​തി​രു​ന്ന​താ​ണ് അ​പ​ക​ട​കാ​ര​ണം. ഇ​വി​ടെ കാ​ർ താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും വ​ള​വു​ക​ളും ക​യ​റ്റി​റ​ക്ക​ങ്ങ​ളും സം​ബ​ന്ധി​ച്ച് സൂ​ച​ന ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ പ​ല​യി​ട​ത്തു​മി​ല്ല. ഇ​താ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്ന​ത്.

Related Articles

Back to top button
error: Content is protected !!