ChuttuvattomIdukki

ഇടുക്കിയില്‍ വിനോദ സഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: പരുന്തുംപാറയിൽ വിനോദ സഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ കൊക്കയിൽ ചാടി ആത്മഹത്യ ചെയ്തതെന്നാണ് സൂചന. പത്തനംതിട്ട അടൂരിൽ നിന്നെത്തിയ സന്ദർശക സംഘത്തിലെ അംഗമായ റോബിനാണ് ( 32 ) മരിച്ചത്. പരുന്തുംപാറയിൽ എത്തിയ റോബിൻ സുഹൃത്തുക്കളുടെ സമീപത്തു നിന്നും മൂത്രം ഒഴിക്കുവാനെന്ന വ്യാജേന കൊക്കയുടെ സമീപത്തേക്ക് പോവുകയും കൊക്കയിലേക്ക്ചാടുകയുമായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.തെങ്ങമം സ്വദേശിയാണ്.കുടുംബ വിഷയങ്ങൾ ഉണ്ടായിരുന്നതായും മാനസിക സമ്മർദ്ദമുണ്ടായിരുന്നതിനാൽ കൂടെ കൂടുകയുമായിരുന്നു എന്നുമാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്. പീരുമേട് പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Related Articles

Back to top button
error: Content is protected !!