Idukki

വിനോദ സഞ്ചാരിയെ വെള്ളച്ചാട്ടത്തില്‍ കാണാതായി

മറയൂര്‍: തമിഴ്നാട്ടില്‍ നിന്നും മറയൂരില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവാവിനെ ആറ്റില്‍ കാണാതായി. കോയമ്പത്തൂരില്‍ നിന്നും മറയൂര്‍ കാന്തല്ലൂര്‍ പ്രദേശങ്ങള്‍ കാണാനെത്തിയ ശേഷം മറയൂരില്‍ നിന്നും ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ തൂവാനം വെള്ളച്ചാട്ടം കാണാനെത്തിയ നാല്‍പത് പേര്‍ അടങ്ങുന്ന സംഘത്തില്‍പ്പെട്ട തമിഴ്നാട് തിരുവള്ളൂര്‍ ജില്ലയിലെ അമ്പത്തൂര്‍ പുതുതെരുവ് സ്വദേശി വിശാല്‍(27) നെയാണ് വെള്ളച്ചാട്ടത്തിന് സമീപത്തെ ആറ്റില്‍ കാണാതായത്.
രാവിലെ പതിനൊന്നരയോടെയാണ് ടൂര്‍ ഓപ്പറേറ്റര്‍ മുഖേന ആലാംപെട്ടി ഇക്കോ ഡവലപ്പ്മെന്റെ കമ്മറ്റിയിലെ തൂവാനം വെള്ളച്ചാട്ടം കാണാന്‍ വിശാല്‍ ഉള്‍പ്പെടെയുള്ള സംഘം എത്തിയത്.
വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷം മടങ്ങാന്‍ തുടങ്ങുന്ന സമയത്താണ് വിശാല്‍ ഒഴുക്കില്‍പ്പെട്ടത്. നാല്‍പത് പേര്‍ അടങ്ങുന്ന സംഘത്തോടൊപ്പം പത്ത് പേര്‍ വീതം ബാച്ച് തിരിച്ച് നാല് ട്രൈബല്‍ ട്രക്കര്‍മാരും ഉണ്ടായിരുന്നു. ഇവര്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മറയൂര്‍ പൊലീസും മൂന്നാറില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാടിനുള്ളില്‍ ആയതിനാലും
നേരം ഇരൂട്ടിയതിനാലും കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയെ തുടര്‍ന്നുണ്ടായ നീരൊഴുക്കും തിരച്ചിലെ പ്രതികൂലമായി ബാധിച്ചു. ഇന്ന്( ഞായര്‍) വീണ്ടു തിരച്ചില്‍ തുടരും. കാണാതായ യുവാവ് ചെന്നൈ സ്വദേശിയാണ് കോയമ്പത്തൂരിലെ സ്വകാര്യ കമ്പനിയിലാണ് ജോലിചെയ്യുന്നത്

Related Articles

Back to top button
error: Content is protected !!