Thodupuzha

ന​ഗ​ര​ത്തി​ലെ ഓ​ട​യി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ സ​വാ​ള തള്ളിയ വ്യാപാരിയിൽ നിന്നും പിഴ ഈടാക്കി

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ ഓ​ട​യി​ൽ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ സ​വാ​ള ത​ള്ളു​ന്ന ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. വ്യാ​പാ​രി​യി​ൽ നി​ന്ന് ന​ഗ​ര​സ​ഭ 10000 രൂ​പ പി​ഴ ഈ​ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം മാ​ർ​ക്ക​റ്റ് റോ​ഡി​ലെ ഓ​ട​യി​ലാ​ണ് ചീ​ഞ്ഞ സ​വാ​ള ത​ള്ളി​യ​ത്. ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് സ്ഥ​ല​ത്തെ​ത്തി. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ക​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ഴ ചെ​റി​യ തോ​തി​ൽ പെ​യ്താ​ൽ പോ​ലും ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ക​യാ​ണ്.

ഇ​തു​കാ​ര​ണം ന​ഗ​ര​വാ​സി​ക​ളും വ്യാ​പാ​രി​ക​ളും വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. ഓ​ട​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തും കൈ​യേ​റ്റ​വും മൂ​ല​മാ​ണ് ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു രൂ​പ​പ്പെ​ടു​ന്ന​തി​നു പ്ര​ധാ​ന കാ​pര​ണം.

Related Articles

Back to top button
error: Content is protected !!