ChuttuvattomMoolammattam

പരാതി പറഞ്ഞ് മടുത്ത് വ്യാപാരികള്‍: ദുരിതത്തിലാക്കി വൈദ്യുതി മുടക്കം

മൂലമറ്റം: അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കം ജനത്തെ ബുദ്ധിമുട്ടിലാക്കുന്നു. രാത്രിയില്‍ വൈദ്യുതി മുടങ്ങുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തിനെ പ്രതികൂലമായി ബാധിക്കും. പകല്‍ വൈദ്യുതി മുടങ്ങുന്നത് കാരണം വ്യാപാരികള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിലെ ശിതീകരണ സംവിധാനം നിലക്കുന്നതോടെ പാല്‍ ഉള്‍പ്പെടെയുള്ളവ കേടാകുന്നത് മൂലം വലിയ സാമ്പത്തിക ബാദ്ധ്യതയാണ് വ്യാപാരികള്‍ക്ക് ഉണ്ടാകുന്നത്. വൈദ്യുതി കിട്ടുന്ന സമയം വളരെ കുറച്ചാണ് ബാങ്കുകള്‍ ട്രഷറി സ്‌കൂള്‍ കോളേജ് വ്യവസായശാലകള്‍ എല്ലാം വൈദ്യുതി വന്നും പോയും നില്‍ക്കുന്ന ത് എല്ലാത്തിനും തടസമാണ് മുട്ടത്ത് നിന്ന് വിളിച്ചാലും മൂലമറ്റത്തു നിന്ന് വിളിച്ചാലും ആളില്ലന്ന മറുപടിയും കിട്ടാറുണ്ട് ഇതിനിടക്ക് ഉള്ള ജീവനക്കാര്‍ പണിയെടുക്കുന്നില്ലന്നും അധികൃതര്‍ പറയുന്നു. ഇത് കാരണം ഇലക്ട്രോണിക് ഉപകരണങ്ങള്‍തകരാറിലാകുന്ന സംഭവം ഉണ്ടായിട്ടുണ്ട്. വിവരം പറയാന്‍ കെ എസ് ഇ ബി ഓഫീസില്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാന്‍ അധികൃതര്‍ കൂട്ടാക്കുന്നില്ലെന്ന പരാതിയും ഉണ്ട്. ഗ്രാമപ്രദേശങ്ങളില്‍ സന്ധ്യയാകുന്നതോടെ വൈദ്യുതി മുടങ്ങുന്നെന്ന പരാതിയുണ്ട്. മാനത്ത് മഴക്കാര്‍ കൊണ്ടാല്‍ വൈദ്യുതി ഇല്ല എന്ന സ്ഥിതിയാണ്. വൈദ്യുതി ലൈനിലേക്ക് കിടക്കുന്ന മരക്കൊമ്പുകള്‍ മുറിച്ചു മാറ്റാത്തതും വൈദ്യുതി മുടക്കത്തിന് കാരണമാകുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. വൈദ്യുതിയുടെ നാട്ടിലാണ് പൊതുജനങ്ങള്‍ക്കു് ഈ ദുര്‍ഗതി മൂലമറ്റം ഇലക്ട്രിക്കല്‍ സെക്ഷന്റെ പ്രവര്‍ത്തനത്തേപ്പറ്റി വിജിലന്‍സ് അന്വേഷണം അത്യാവശ്യമാണ് ഇവിടെ വര്‍ഷങ്ങളായി ഈ ഗതിയാണ് സ്ഥിരമായി ഒരു പരിഹാരം ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കുരുതിക്കളം മൈലാടി ഭാഗത്ത് തിങ്കളാഴ്ച രാവിലെ വൈദ്യുതി പോയിട്ട് വൈകിട്ടാണ് വന്നത്. ഇവിടത്തെ സംഭവം സമഗ്രമായ അന്വേഷണം വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 

Related Articles

Back to top button
error: Content is protected !!