ChuttuvattomThodupuzha

ട്രാഫിക് നിയമങ്ങൾക്ക് പുല്ലുവില; തെറ്റായ ദിശയിൽ പാഞ്ഞ് കെഎസ്ആർടിസി

തൊടുപുഴ: ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി രാത്രിയിൽ മറ്റ് വാഹനങ്ങൾക്കും കാൽനടയാത്രികർക്കും ഭീഷണിയുയർത്തി തെറ്റായ ദിശയിലൂടെ കെ.എസ്.ആർ.ടി.സി ബസിന്റെ സർവ്വീസ്. കോലാനി ജംഗ്ഷനിലൂടെ രാത്രി വൈകി സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസാണ് തെറ്റായ ദിശയിൽ പായുന്നത്. കഴിഞ്ഞ ദിവസം തലനാരിഴയ്ക്കാണ് കാർ യാത്രികർ രക്ഷപ്പെട്ടത്. അമിത വേഗത്തിലുള്ള ഈ യാത്രയ്ക്കെതിരെ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഉടുമ്പന്നൂർ പൂവത്തിങ്കൽ പി.എം. ഗിരീഷ്‌കുമാർ ട്രാൻസ്‌പോർട്ട് കമ്മീഷണർ, ആർ.ടി.ഒ അടക്കമുള്ളവർക്ക് പരാതി നൽകി.

പാലാ ഭാഗത്ത് നിന്നും രാത്രി 10.20ന് തൊടുപുഴയിലെത്തുന്ന ബസാണ് ഇത്തരത്തിൽ പതിവായി തോന്നിയ ദിശയിലൂടെ സർവ്വീസ് നടത്തുന്നത്. വിവരം അധികൃതരെ അറിയിച്ചിട്ടും നിഷേധാത്മക നിലപാട് സ്വീകരിച്ചതായും ഗിരീഷ് പറയുന്നു. റൗണ്ട് ജംഗ്ഷനിൽ കറങ്ങി പോകേണ്ട ബസ് എളുപ്പത്തിൽ പോകാനായി മറു ഭാഗത്ത് കൂടി തെറ്റായ ദിശയിലാണ് പോകുന്നത്. ഈ ബസ് ഇത്തരത്തിലാണ് പതിവായി പോകുന്നതെന്നത് സി.സി. ടി.വി ദൃശ്യങ്ങളിലും സമീപത്തെ കച്ചവടക്കാരുടെ വാക്കുകളിലും വ്യക്തമാണ്. സി.സി ടി.വി ദൃശ്യങ്ങളടക്കം പരാതി നൽകിയിട്ടും നടപടി ഇനിയും വൈകുകയാണ്.

Related Articles

Back to top button
error: Content is protected !!