Thodupuzha

ട്രാഫിക് സുരക്ഷ ബോധവത്കരണ ക്ലാസ്

തൊടുപുഴ: വര്‍ദ്ധിച്ചു വരുന്ന റോഡ് അപകടങ്ങളുടെയും അശ്രദ്ധമായ രീതിയിലുള്ള വാഹന ഡ്രൈവിംഗുകളെക്കുറിച്ച്‌ കുട്ടികള്‍ക്കായി ട്രാഫിക് സുരക്ഷ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടപ്പിച്ചു.ജയറാണി പബ്ലിക് സ്‌കൂളില്‍ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ ട്രാഫിക് സുരക്ഷ എന്ന വിഷയത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രിൻസിപ്പല്‍ ഡോ. സിസ്റ്റര്‍ ജാൻസി എം. ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ട്രാഫിക്
എസ്.ഐമാരായ ആര്‍. അനില്‍ കുമാര്‍ , ജീൻ അഗസ്റ്റ്യൻ, ഷാജു പി.എൻ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കായി ട്രാഫിക് നിയമങ്ങളെ കുറിച്ച്‌ ക്ലാസ്സ് എടുത്തു.

Related Articles

Back to top button
error: Content is protected !!