Thodupuzha

സെമിനാറുകളിൽ വിഷയം അവതരിപ്പിക്കുന്നവർക്കു വേണ്ടി ജില്ലാതലത്തിൽ പരിശീലനം നൽകി.

തൊടുപുഴ : ഇന്ത്യൻ ഭരണഘടന കരുതലും കാവലും എന്ന വിഷയത്തിൽ ഇടുക്കി ജില്ലയിലെ 20 പഞ്ചായത്തുകളിൽ ലൈബ്രറി കൗൺസിൽ സെമിനാർ നടത്തും. ഈ സെമിനാറുകളിൽ വിഷയം അവതരിപ്പിക്കുന്നവർക്കു വേണ്ടി ജില്ലാതലത്തിൽ പരിശീലനം നൽകി. തൊടുപുഴ എൻ.ജി.ഒ. യൂണിയൻ ഓഫീസിൽ നടന്ന പരിശീലന പരിപാടി ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം കെ.എം. ബാബു ഉദ്ഘാടനം ചെയ്തു. അഡ്വ. അക്ഷയ്ഹരി ക്ലാസ്സ എടുത്തു. കെ.ആർ രമണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ.ജി. സത്യൻ സ്വാഗതം പറഞ്ഞു. ജോർജ് അഗസ്റ്റ്യൻ, ബേബി ലാൽ , പി.കെ. സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!