Thodupuzha

തൊടുപുഴയില്‍ ട്രാന്‍സ്ഫോര്‍മറിന് തീ പിടിച്ചു

 

തൊടുപുഴ: നഗരത്തില്‍ ട്രാന്‍സ്ഫോര്‍മറിന് തീ പിടിച്ചു. കാഞ്ഞിരമറ്റം ബൈപ്പാസില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപമുള്ള ട്രാന്‍സ്ഫോര്‍മറിനാണ് തിങ്കളാഴ്ച രാവിലെ 11.40 ഓടെ തീ പിടിച്ചത്. സമീപത്തെ വ്യാപാരികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. വൈദ്യുതി ഓവര്‍ലോഡായതിനെ തുടര്‍ന്ന് ട്രാന്‍സ്ഫോര്‍മറിലെ കേബിളുകള്‍ക്കാണ് തീ പിടിച്ചത്. ഇതോടൊപ്പമുണ്ടായിരുന്ന മീറ്റര്‍ബോക്സും കത്തി നശിച്ചു. തീ കത്തിയെങ്കിലും പടരുന്നതിനു മുമ്പു തന്നെ ഫയര്‍ഫോഴ്സ് എത്തി അണച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. 20,000 രൂപയുടെ നഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!